കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ദുരന്തമായിരുന്നു നിപ വൈറസ് ബാധ. കേരളത്തിന്റെ ആ അതിജീവനത്തെ ആഷിക് അബു സിനിമയാക്കുന്നതായി അറിയിച്ചിരുന്നു. പാര്‍വതി, രേവതി, ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ, കാളിദാസ് ജയറാം, ടോവിനോ തോമസ്, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അവതരിക്കുക എന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാളിദാസ് ജയറാം ‘വൈറസി’ല്‍ നിന്നും പിന്മാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ഇതിന് വ്യക്തത വരുത്തി കാളിദാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം കാളിദാസിന്റെ ഈ പിന്മാറ്റം സിനിമാമേഖലയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Post Your Comments