ഒരു കാലത്ത് ഇന്ത്യൻ നിരത്തു കൈയടക്കിയിരുന്ന ജാവ ബൈക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് ബ്രാന്‍ഡിന് കീഴില്‍ നവംബര്‍ 15നായിരിക്കും ജാവ ബൈക്ക് ഇന്ത്യയിൽ അവതരിക്കുക. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിൻ 27 ബിഎച്ച്‌പി പവറും 28 എന്‍എം ടോര്‍ക്കും നൽകി വാഹനത്തെ കരുത്തനാക്കുന്നു. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. മറ്റു വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.
ക്ലാസിക് രൂപഭംഗിക്കൊപ്പം പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് പുതിയ ജാവയുടെയും പ്രൗഢി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഫോര്‍ സ്ട്രോക്ക് എന്‍ജിനില്‍ ചെക്ക് റിപ്പബ്ലിക്കില്‍ അവതരിപ്പിച്ച ജാവ 350 മോഡലും പഴയ ഐതിഹാസിക രൂപത്തെ ഓര്‍മപ്പെടുത്തിയിരുന്നു. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. തക്ക എതിരാളിയില്ലാതെ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് തക്ക എതിരാളിയായിരിക്കും ജാവ.
Post Your Comments