ഡല്‍ഹി: ബോയിങ്ങില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക് (സിഎച്ച് 47 എഫ് ) കോപ്റ്ററുകളാണ് വൈകാതെ ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ പോകുന്നത്. അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളില്‍ യുഎസ് സേനയ്ക്ക് കരുത്ത് പകര്‍ന്ന ചിനൂക് ഹെലികോപ്റ്ററുകള്‍ ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ്. താമസിയാതെ കോപ്റ്ററുകള്‍ ലഭിക്കുമെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് പറത്തുന്നതില്‍ വിദഗ്ധ പരിശീലനത്തിനായി സേനാംഗങ്ങള്‍ നെതര്‍ലന്‍ഡ്സിലെത്തി.
ആദ്യ പറക്കല്‍ 1962 ല്‍. അഫ്ഗാന്‍, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളില്‍ യുഎസ് സേന ഉപയോഗപ്പെടുത്തി. ഈ കോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. ദുരന്ത, യുദ്ധ മേഖലകളിലേക്ക് സേനാംഗങ്ങളെ അതിവേഗം എത്തിക്കാം. കൂടാതെ വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കാനുമാവും. രാജ്യത്തെ പ്രതിരോധ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാകും ചിനൂക് കോപ്റ്ററുകള്‍ . ഓഫ്സെറ്റ് വ്യവസ്ഥയനുസരിച്ച് കരാര്‍ തുകയുടെ നിശ്ചിത വിഹിതം ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ബോയിങ്ങിനു നിക്ഷേപിക്കേണ്ടി വരും.
Post Your Comments