കൊച്ചി: പുള്ളിക്കാരന് സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ അര്‍ച്ചന പദ്മിനിക്കെതിരെ സംവിധായകന് ബി.ഉണ്ണിക്കൃഷ്ണന് രംഗത്ത്. അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളമാണെന്നും താന്‍ നേരിട്ട ദുരനുഭവം വിവരിച്ച് അവർ മെയിലയച്ചപ്പോള്‍ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്ക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അര്‍ച്ചനയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. സിബി മലയിലും ഒപ്പമുണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ പോയി നമുക്കു പരാതി ഫയല്‍ ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഒരു കാരണവശാലും ഞങ്ങള്‍ അതിനു തയാറല്ല എന്നാണ് അവര്‍ പറഞ്ഞത്. സംഘടനപരമായ നടപടി മതി. അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പൊലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന ഒപ്പിട്ടിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments