അബുദാബി: ബീച്ചില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് അപൂര്‍വ അവസരമായിരുന്നു കഴിഞ്ഞ ദിവസം ദുബായ് ബീച്ചില്‍ ലഭിച്ചത്. കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിത അതിഥിയായി കടന്നുവന്നത് ഭീമന് പുള്ളിത്തിമിംഗലം. ഭീമന് നീലതിമിംഗലത്തെ കണ്ട് ചിലര്‍ ഭയന്ന് നിലവിളിച്ച് കരയിലേക്ക് ഓടി. ചിലര്‍ അതിഥിയുടെ ചിത്രവും സെല്‍ഫിയും പകര്‍ത്തുന്ന തിരക്കിലായിരുന്നു.
കോര്‍ണിഷിലെ അല്‍ബഹാര്‍ ബീച്ചിലാണ് വിഐപി അതിഥിയോടൊപ്പം കുളിക്കാന്‍ ചിലര്‍ക്ക് അപൂര്‍വ അവസരം ലഭിച്ചത്. വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിതമായി മാറ്റി. സുരക്ഷാ മുന്‍ കരുതലായി നാളെ വരെ ബീച്ച് അടച്ചിടുന്നതായി അല്‍ ബഹാര്‍ ബീച്ച് അധികൃതര്‍ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന വര്‍ഗ്ഗത്തില്‍ പ്പെട്ട തിമിംഗലമാണിതെന്നും ജനങ്ങളെ ഉപദ്രവിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments