സിഡ്നി: ആദ്യ മല്‍സരത്തില്‍ തന്നെ ഇരട്ട ഗോളുകള്‍ എതിരാളിയുടെ ഗോള്‍ പോസ്റ്റിലേക്ക് പായിച്ച് ഉസെെന്‍ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ലീഗായ എലീഗിലെ മിന്നും താരമായി. ആദ്യ മത്സരത്തില്‍ തന്നെ രണ്ടു ഗോളടിച്ചത് നല്ലൊരു തുടക്കമായി കാണുന്നു. ഓരോ മത്സരം കഴിയും തോറും എനിക്ക് നന്നായി കളിക്കാനാകുന്നുണ്ട്. വരും മത്സരങ്ങളില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കളിക്ക് ശേഷം പ്രതികരിച്ചു.
Here it is, @usainbolt, the footballer, scores his maiden Mariners goal. What a moment! Don't think limits! ⚡️ #SWSvCCM #CCMFC ?@FOXFOOTBALL pic.twitter.com/X7zrqmrYCZ
— Central Coast Mariners (@CCMariners) October 12, 2018
മാക്കര്‍തര്‍ സൗത്ത് വെസ്റ്റിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു നേട്ടം. കളിയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് ജയിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് താരം എലീഗില് ചേരുന്നത്. ജര്‍മന്‍ ക്ലബ് ഡോര്‍ട്മുണ്ടില്‍ പരിശീലനം നടത്തിയ ബോള്‍ട്ട് ദക്ഷിണാഫ്രിക്കന്‍ ക്ലബ് സണ്ഡൗണ്സിലും നോര്‍വേ ക്ലബ് സ്ട്രോംസ്ഗോഡ്സെറ്റിന്റേയും മൈതാനത്ത് പരിശീലനം നടത്തിയിരുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരമായ പ്രഫഷണല്‍ ഫുട്ബോളറാവുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായാണ് താരം ട്രാക്കിനോട് 2017ല്‍ വിടപറഞ്ഞത്.
Post Your Comments