ഡല്‍ഹിയില്‍ ജനവാസമേഖലകളില്‍ ഇപ്പോഴും 5000 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. വായുവിലെ മലിനീകരണത്തോത് കൂടുന്നത് കടുത്ത ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനിടെയാണ് നഗരത്തില്‍ ഇത്രയധികം വ്യവസായ യൂണിറ്റുകള്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
അനധികൃത വ്യവസായ യൂണിറ്റുകള്‍ നിര്‍ത്തലാക്കാന്‍ മോണിറ്ററിംഗ് കമ്മീഷന് രൂപവത്കരിച്ച 14 വര്‍ഷങ്ങള്‍ക്ക് ശേഷവും ഉള്ള സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. അതേസമയം 15 ദിവസത്തിനുള്ളില്‍ ഇത്തരം നിയമവിരുദ്ധ യൂണിറ്റുകള്‍ അടച്ചുപൂട്ടുമെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി കോടതിക്ക് ഉറപ്പ് നല്കി. ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കമ്മിറ്റി ഉറപ്പ് നല്‍കിയിരിക്കുന്നത്.
വ്യവസായ യൂണിറ്റുകള്‍ അടയക്കുന്നതിന് മുന്നോടിയായി അവയിലേക്കുള്ള കറന്റും വാട്ടര്‍ കണക്ഷനും വിഛേദിക്കും. ഈ വര്‍ഷം ആഗസ്റ്റ് വരെ അനധികൃതമായി പ്രവര്‍ത്തിച്ച 15, 888 വ്യവസായയൂണിറ്റുകള്‍ അടപ്പിച്ചെന്നും മോണിറ്ററിംഗ് കമ്മിറ്റി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ കമ്മീഷണര്‍മാര്‍, ഡല്‍ഹി വികസന അതോറിറ്റി വൈസ് ചെയര്മാന് (ഡിഡിഎ) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയതെന്നും കോടതി വിമര്‍ശിച്ചു. 14 വര്‍ഷവും കമ്മിറ്റി ഇക്കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു. 2004 ലാണ് കമ്മിറ്റി രൂപീകരിച്ചത്.
അതേസമയം ജനവാസ മേഖലയില്‍ നിന്ന് മാറ്റുന്ന 21 960 യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബദല്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 15 ദിവസത്തിനകം ഷിഫ്റ്റ് ചെയ്യാത്ത യൂണിറ്റുകള്‍ സീല്‍ ചെയ്യാനുള്ള നീക്കത്തിലാണ് മോണിറ്ററിംഗ് കമ്മിറ്റി. നവംബര്‍ 26 നാണ് കേസിന്റെ വാദം കേള്‍ക്കുന്നത്. 15 ദിവസത്തിനകം ഈ വ്യവസായ യൂണിറ്റുകള്‍ അടച്ചു പൂട്ടുമെന്ന നിലപാടിലാണ് മോണിറ്ററിംഗ് കമ്മിറ്റി.
Post Your Comments