ഭുവനേശ്വര്‍: തിത്ത്ലി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ആന്ധ്രയിൽ നിന്നുള്ള 150 മത്സ്യത്തൊഴിലാളികളെ യാണ് ഒഡീഷ പോലീസും ദേശീയ ദുരന്തനിവരാണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലൂടെ രക്ഷിച്ചത്. കഴിഞ്ഞ മാസം 29ന് ആന്ധ്രയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോയത്. 35 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്.
Post Your Comments