കൊളംബോ: ചൈന നാവികത്താവളം സ്ഥാപിക്കുമെന്നത് വെറും സങ്കൽപ്പമെന്ന് റനിൽ വിക്രമസിംഗെ. തുറമുഖത്തിൽ ചൈന നാവികത്താവളം സ്ഥാപിക്കുമെന്ന് സങ്കൽപിക്കുകയാണ് ചിലരെന്നും ഹമ്പന്തോഡ തുറമുഖം ചൈന സൈനികത്താവളമാക്കിയേക്കുമെന്ന യുഎസിന്റെ ആശങ്ക അസ്ഥാനത്താണെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ.
ചൈനയിൽ നിന്ന് 600 കോടി ഡോളർ വായ്പയെടുത്തു നിർമിച്ച തുറമുഖം വൻനഷ്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം 140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതെ ശ്രീലങ്ക ചൈനയ്ക്കു പാട്ടത്തിനു നൽകുകയായിരുന്നു. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം ചൈനയിലെ കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് കൈമാറിയ തുറമുഖം വാണിജ്യ തുറമുഖമാക്കാനേ കരാറിൽ വ്യവസ്ഥയുള്ളൂ.
Post Your Comments