പാമ്പുകള്‍ എന്നു കേട്ടാല്‍ ആര്‍ക്കാണ് ഭയമില്ലാത്തത്. അതും വിഷ പാ്മ്പുകള്. എന്നാല്‍ ഇവിടെ പാമ്പുകളെ കൊച്ചു കുഞ്ഞുങ്ങളെ പോലെ കൊഞ്ചിക്കുകയാണ് ഒരു പെണ്‍കുട്ടി. 13 കാരിയായ കാജോളാണ് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പാമ്പുകള്‍ക്ക് ഒപ്പം സമയം ചിലവഴിക്കുന്നത്.
കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ കാജോളിന്റെ പ്രിയ ചങ്ങാതിമാര്‍.
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ പാമ്പുകള്‍ക്കൊപ്പമാണ്. പാമ്പുകളെ വിട്ടുപിരിയാനോ സ്കൂളില്‍ കൊണ്ടുപോവാനോ കഴിയാത്തതുകൊണ്ട് പഠനം വരെ നിര്‍ത്തിയിരിക്കുകയാണ് കാജോള്‍.
രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും.
പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു. എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം അവളുടെ അമ്മയ്ക്ക് അത്ര ഇഷമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും സാക്ഷ്യപ്പെടുത്തുന്നു. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുള്ള കാജോളിന്റെ പിതാവ് 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്.
Post Your Comments