CinemaMovie SongsEntertainment

വിമാനാപകടത്തില്‍ പ്രമുഖ നടന്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ മരിച്ചതായി വ്യാജ വാര്‍ത്ത. താരം സഞ്ചരിച്ച വിമാനം മഹാഹാബലേശ്വറില്‍ തകര്‍ന്നു വീണ് അജയ് മരിച്ചുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ് അജയ് ദേവ്ഗണ്‍. അതിനിടയിലാണ് താരത്തിന്റെ മരണ വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്ത പരന്നതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു.

ajay kajol

അജയ് ദേവ്ഗണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടാല്‍ തങ്ങള്‍ ഉറപ്പായും അറിയുമായിരുന്നുവെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നടി കാജോള്‍ ആണ് അജയുടെ ഭാര്യ.

കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം; കാജോള്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button