കൊച്ചി: മീ ടൂ ക്യാമ്പയിനിന്റെ മറ്റൊരു തലവുമായി നടിയും അവതാരകയുമായ റോസിന് ജോളി രംഗത്ത്. പണം കടം വാങ്ങിയിട്ട് തിരികെ കൊടുക്കാത്തവര്ക്ക് എതിരെയാണ് റോസിന് മീ ടൂ ക്യാമ്പയിൻ ഉപയോഗിക്കുന്നത്. തിരിച്ചു തരാം എന്ന ഉറപ്പില്‍ തന്റെ കയ്യില്‍ നിന്നും പണം കടംവാങ്ങി സെറ്റില്‍ഡ് ആയ ശേഷവും വാക്ക് പാലിക്കാത്തവര്‍ക്കെതിരെ മീ ടൂ മൂവ്മെന്റിന് ആലോചിക്കുന്നുവെന്നും സമയം തരാമെന്നും അതിനുള്ളില്‍ പ്രതികരണമുണ്ടായില്ലെങ്കില്‍ ഓരോരുത്തരുടെയും പേര് പുറത്തുവിടുമെന്നുമാണ് റോസിന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
Post Your Comments