തിരുവനന്തപുരം: കേരളത്തിലെ അണക്കെട്ടുകളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തായി. കേരളത്തിലെ അണക്കെട്ടുകളും ബാരേജുകളും സുരക്ഷിതമാണെന്നാണ് ഇതേക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് .
റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവർത്തനങ്ങളെക്കുറിച്ചു പഠനം നടത്തിയ ശേഷമാണു സുരക്ഷിതമെന്നു സമിതി വിലയിരുത്തിയത്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.
കേരളത്തിലെ പ്രളയത്തെ തുടർന്നാണ് ഡാമുകളുടെ പ്രവർത്തനം പഠിക്കാൻ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധൻ ഡോ. ബാലു അയ്യർ, കെ.എ. ജോഷി (ചീഫ് എൻജിനിയർ, ജലസേചനം), ബിബിൻ ജോസഫ് (ചീഫ് എൻജിനിയർ, ഡാം സേഫ്റ്റി, കെഎസ്ഇബി) എന്നിവർ അംഗങ്ങളായ സമിതിയെ സർക്കാർ നിയോഗിച്ചത്.
കൂടാതെ ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പിൽവേകൾക്ക് ഇവിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്നു സമിതി ചൂണ്ടിക്കാട്ടി.
Post Your Comments