തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടങ്ങി. ശരണം വിളികളുമായി ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയത്. നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ് പടിക്കല്‍ പുരോഗമിക്കുകയാണ്.
രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറുവരെയാണ് നാമജപയജ്ഞമെന്ന് പന്തളം രാജകൊട്ടാരം അയ്യപ്പധര്‍മ സംരക്ഷണസമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി വൈസ് പ്രസിഡന്റ് രവിവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments