ComputerLatest News

ഫിംഗര്‍പ്രിന്റ് സെന്‍സറോട് കൂടിയ പുതിയ സ്മാർട്ട് ഫോണുമായി ഓപ്പോ

ഫിംഗര്‍പ്രിന്റ് സെന്‍സറോട് കൂടിയ പുതിയ കെ1 സ്മാർട്ട് ഫോൺ ചൈനയിൽ അവതരിപ്പിച്ച് ഓപ്പോ. 2340×1080 പിക്സലില്‍ 6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ,ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസർ, 16 എംപി പ്രൈമറി, 2 എംപി സെക്കന്‍ഡറി. റിയർ ക്യാമറ,25 എംപി സെല്‍ഫി ക്യാമറ, 3,600 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകൾ ഉള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

OPPO K1

ചൈനയില്‍ ഫോണിന്റെ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ ഔദ്യോദിഗ വില്‍പ്പന ആരംഭിക്കും. 4 ജിബി റാം വാരിയന്റിന് 17,132 രൂപയും 6 ജിബി റാം വാരിയന്റിന് 19,275 രൂപയും വില പ്രതീക്ഷിക്കാം.(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്) റെഡ്, ബ്ലു എന്നീ രണ്ട് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്ന ഫോൺ ഇന്ത്യയില്‍ വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button