Latest NewsInternational

ലോകത്തിലെ ഏറ്റവും വഴക്കാളിയായിരിക്കും താനെന്ന് മെലാനിയ

ലോകത്തിലെ ഏറ്റവും വഴക്കാളിയായിരിക്കും താനെന്ന് അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ്. തന്നെക്കുറിച്ച് ഓണ്‍ലൈന്‍ മീഡിയകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ചായിരുന്നു അവരുടെ പരാമര്‍ശം. സാമൂഹിക വൈകാരിക പെരുമാറ്റരീതികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും വളരുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അത് അവരെ പ്രാപ്തരാക്കുമെന്നും മെലാനിയ പറഞ്ഞു.

ഗുഡ് മോണിംഗ് അമേരിക്ക എന്ന ടെലിവിഷന്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.വൈറ്റ് ഹൗസില്‍ വിശ്വസ്തരല്ലാത്ത ജീവനക്കാരുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മെലാനിയ തയ്യാറായില്ല. ഇക്കൂട്ടര്‍ അധികംനാള്‍ അവിടെ ഉണ്ടാകില്ലെന്ന സൂചനയും പ്രഥമവനിത നല്‍കി. ട്രംപിന് ഇവരെക്കുറിച്ച് കൃത്യമായി അറിയാമെന്നും മെലാനിയ പറഞ്ഞു.

പ്രസിഡന്റ് ്ര്രടംപിന്റെ പല ഭ്രാന്തന്‍ നയങ്ങളും ഉദ്യോഗസ്ഥര്‍ തടയിട്ട് നിര്‍ത്തിയിരിക്കുകയാണെന്ന് വൈറ്റ് ഹൗസിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ അടുത്തിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അേേമരിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാണിതെന്നും പേരു വയ്ക്കാതെ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പല ഉദ്യോഗസ്ഥരും കൊഴിഞ്ഞുപോകുന്നതും ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്ിന് നല്‍കിയ അഭിമുഖത്തില്‍ ഉദ്യോഗസ്ഥരുടൈ അവിശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാഷിംഗ്ടണില്‍ ജനങ്ങളെ തനിക്കറിയില്ലായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇപ്പോള്‍ എല്ലാവരേയും തനിക്കറിയാമെന്നും അറിയാത്ത ചിലത് താന്‍ അറിയുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button