കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നും ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുഭന്മാരാണെന്നും തുറന്നടിച്ച് നടനും ബിജെപി നേതാവുമായ കൊല്ലം തുളസി.ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് കൊല്ലം തുളസിയുടെ വിവാദ പ്രസംഗം. തുളസിയുടെ വാക്കുകള്‍ ഇങ്ങനെ,
ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാരെ ഒരുക്കിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം. സ്വാമി ശരണം ശരണമെന്റയ്യനേ… സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോര. ഇത് കേള്‍ക്കണം അങ്ങ് ഡല്‍ഹിയില്‍. സുപ്രീംകോടതിയില്‍. വിധി പറഞ്ഞ ആ ശുംഭന്മാര് കേള്‍ക്കണമെന്ന് കൊല്ലം തുളസി പറഞ്ഞു.
Post Your Comments