കോഴിക്കോട്: മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സിപിഎം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
അതേസമയം, ശബരിമല വിഷയത്തില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ട നിയമപരമായ പിന്തുണ നല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇതിനുവേണ്ടി നിയമപരമായ ചര്‍ച്ചകള്‍ നടത്താന്‍ പി.സി ചാക്കോയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന അക്രമ സമരം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണ്. പത്ത് വോട്ട് കൂടുതല്‍ ലഭിക്കുന്നതിനു വേണ്ടി സിപിഎം ആപത്കരമായ നിലപാട് എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments