Latest NewsKerala

ഫ്രാങ്കോയ്ക്ക് വേണ്ടി ജപമാല യാത്ര: പിസി ജോര്‍ജ്ജ് മുഖ്യാതിഥി

ജലന്ധര്‍• ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി ജപമാല യാത്രയുമായി വിശ്വാസികള്‍. പഞ്ചാബിലെ ജലന്ധറില്‍ ഈ മാസം 14 ന് നടക്കാനിരിക്കുന്ന ജപമാല റാലിയില്‍ പി സി ജോര്‍ജ്ജിനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്.

13ന് കോട്ടയത്തും 14ന് ജലന്ധറിലുമായിരുന്നു ജപമാല റാലി നടക്കേണ്ടിയിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇപ്പോള്‍ റാലി മാറ്റിവെച്ചിരിക്കുകയാണ്. ത്യാഗ സഹന ജപമാല യാത്രയെന്ന പരിപാടിയുടെ നോട്ടീസ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.

ജലന്ധര്‍ രൂപതയുടെ ബിഷപ്പെന്നാണ് റാലിയുടെ നോട്ടീസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രത്തിനുതാഴെ രേഖപ്പെടുത്തിയിരിക്കുന്നത്.

 

PCC

shortlink

Related Articles

Post Your Comments

Related Articles


Back to top button