ഇസ്താൻബുൾ: ജമാല്‍ ഖഷോഗി കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി തുർക്കി. സൗദി അറേബ്യയുടെ ഇസ്താൻബുൾ കോൺസുലേറ്റിൽ വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതിന് ഓഡിയോ, വീഡിയോ ടേപ്പ് കൈവശമുണ്ടെന്നാണ് തുർക്കി സർക്കാർ അമേരിക്കയെ അറിയിച്ചത്.
തങ്ങളുടെ പക്കലുള്ള ഈ വോയിസ് റെക്കോർഡിങ്ങിൽ ജമാൽ അകത്തു കടന്ന ശേഷം അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായ വിവരണമുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത കേന്ദ്രം പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ജമാലിന്റെ മരണത്തിൽ ഒരു ബന്ധവുമില്ലെന്ന് സൗദി അറേബ്യ പറയുന്നു. അദ്ദേഹം എമ്പസ്സിയിൽ വന്ന് ഉടനെ തന്നെ അവിടെ നിന്നുപോയി എന്നാണു സൗദി വിശദീകരണം.
ഖഷോഗിയെ സ്വാധീനിച്ച് സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്ന് യുഎസ് ഇന്റലിജന്‍സ് പറയുന്നു. വീട്ടില്‍ നിന്നും അദ്ദേഹത്തെ തിരികെയെത്തിക്കാനുള്ള പദ്ധതി സൗദി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതിന് തെളിവുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
Post Your Comments