Latest NewsIndia

മീടു വിവാദത്തില്‍ ലൈംഗിക ആരോപണവിധേയനായ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി

ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിന് എതിരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പ്രതികരിക്കുന്നത്.

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് മീടു വിവാദം. മീടു ക്യാമ്പെയിനില്‍ക്കൂടി നിരവധി താരങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ മീടു വിവധത്തില്‍ ലൈംഗിക ആരോപണവിധേയനായ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്ക് ഇരയാക്കരുതെന്നും അവര്‍ പറഞ്ഞു. അക്ബറിന് എതിരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പ്രതികരിക്കുന്നത്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം ജെ അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. ഏഴോളം വനിതാ മാധ്യമ പ്രവര്‍ത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button