Latest NewsUAE

ആഭിചാരത്തിനായി വേലക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നു; പരാതിയുമായി അറബ് വനിത

ദുബായ്: ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്നതിനായി വീട്ടുജോലിക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുകയാണെന്ന പരാതിയുമായി അറബ് വനിത ദുബായ് കോടതിയില്‍. കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള്‍ ഇവര്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നതായും ഇത് നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
വേലക്കാരിയുടെ പെരുമാറ്റത്തില്‍ സംശയമുള്ളതായും. മാത്രല്ല , എക്‌സചേഞ്ച് ഏജന്‍സികള്‍ വഴി പണം കൈമാറുന്ന കാര്യങ്ങള്‍ ഇവര്‍ ഭര്‍ത്താവുമായി ഫോണിലൂടെ സംസാരിക്കുന്നത് താന്‍ കേട്ടതായും പരാതിക്കാരി പറയുന്നു. അറബ് വനിതയുടെ പരാതി പ്രകാരം വീട്ടുജോലിക്കാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8000 ദിര്‍ഹവും 9000 ദിര്‍ഹം വില വരുന്ന ആഭരണങ്ങളും 25000 ദിര്‍ഹത്തിന്റെ വാച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണകുറ്റം സമ്മതിച്ചുവെങ്കിലും ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണം ഇവര്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button