![p k sasi](/wp-content/uploads/2018/09/p-k-sasi.jpg)
തിരുവനന്തപുരം: എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്ന്. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തതിന് ശേഷമാകും നടപടിയുണ്ടാകുക. ശശിയ്‌ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്ന് സൂചനകൾ നിലനിൽക്കുമ്പോഴും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യത.
ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. ഓഗസ്റ്റ് 31 ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനെയും പി.കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.
Post Your Comments