Latest NewsKerala

VIDEO: ചര്‍ദ്ദിച്ച് ചര്‍ദ്ദിച്ച് അവശനായ കടകംപള്ളി ഒടുവില്‍ ശരണം വിളിച്ചു- വെളിപ്പെടുത്തല്‍

തിരുവനന്തപുരം•ശബരിമല സന്ദര്‍ശനത്തിനിടെ ചര്‍ദ്ദിച്ച് അവശനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒടുവില്‍ അയ്യപ്പന് ശരണം വിളിച്ചെന്ന വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്.

kadakampally prayar

അടുത്തിടെ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലാണ് തന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്ത് നടന്ന സംഭവം വെളിപ്പെടുത്തിയത്. മന്ത്രിമാരായ കടകംപള്ളിയും കെ.ടി.ജലീലും ഒന്നിച്ചാണ് അന്ന് ശബരിമല സന്ദര്‍ശനത്തിനെത്തിയത്.

പ്രയാറിന്റെ വാക്കുകളിലൂടെ…

‘മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുറിച്ച്‌ എനിക്ക് ഒരു രഹസ്യം വെളിപ്പെടുത്താനുണ്ട്. അയ്യപ്പന്‍ സത്യം ഇതുവരെ ഞാനത് പറഞ്ഞിട്ടില്ല’.

കാരണം അദ്ദേഹം വകുപ്പ് മന്ത്രിയായിരുന്നു. എനിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. എന്നെ കണ്ണുരുട്ടി കാണിച്ചു. അദ്ദേഹം ശബരിമലയില്‍ വരാന്‍ തീരുമാനിച്ചു. കൂടെ ഒരു വാവരെയും കൂട്ടി, ജലീല്‍. എനിക്ക് സന്തോഷം തോന്നി. ഈ മന്ത്രിമാരെ ഇങ്ങനെ രാജാക്കന്മാരെ പോലെ ആരാധിച്ചു കൊണ്ടു പോയി. ശബരിമല അയ്യപ്പന്റെ മുന്നിലെത്തിയപ്പോള്‍ കടകംപള്ളിയുടെ മുഖം തിരിഞ്ഞു.
അതിനുമുമ്ബ് മറ്റൊരു സംഭവമുണ്ടായി. ജലീല്‍ കുറച്ചു കൂടി ചെറുപ്പമല്ലേ, ചാടി ചാടി അങ്ങ് പോയി. അതേ ചാട്ടത്തിന് കടംപള്ളിയും ചാടി. കുറേ അങ്ങേോട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ചര്‍ദ്ദിക്കാന്‍ തുടങ്ങി. ചര്‍ദ്ദിലങ്ങോട്ട് കൂടിയപ്പോള്‍ കൂടി നിന്ന തമിഴ് അയ്യപ്പന്മാര്‍ ശരണം വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ മന്ത്രിയും വിളിച്ചു- സ്വാമിയേ ശരണമയ്യപ്പാ. ഇതു പോലെ ഒരുപാട് സത്യങ്ങളുണ്ട്. അതെല്ലാം ഞാന്‍ വിളിച്ചു പറയും’ -പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

വീഡിയോ കാണാം…

https://www.facebook.com/keralabreakingstories/videos/318676348960165/

shortlink

Related Articles

Post Your Comments

Related Articles


Back to top button