Latest NewsKerala

ജീവനകലയുടെ ഗന്ധർവ്വഗായകൻ -മുരുകദാസ് ചന്ദ്ര

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിശിഷ്യനും ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇൻറ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങിൽ സംഗീതാർച്ചനക്കായി കേരളത്തിലെത്തുന്നു.
ഒക്ടോബർ15 ന് രാവിലെ 10 മണിമുതൽ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ മുരുകദാസ് ചന്ദ്ര നയിക്കുന്ന സംഗീതതാർച്ചന !
തുടർച്ചയായി ഏഴാമത്തെ വർഷവും മുടങ്ങാതെ ഇത്തവണയും മുരുഗദാസിൻറെ സംഗീതസദസ്സിൽ പങ്കാളികളാവാമെന്നതിൽ മാമാനിക്കുന്നിലെയും പരിസര പ്രദേശങ്ങളിലേയും ഭക്തജനങ്ങൾക്ക്‌ അതിലേറെ സന്തോഷം!

കേരളത്തിലെ പ്രശസ്ഥ കർണ്ണാട്ടിക് സംഗീതജ്ഞൻ കടക്കൽ ബാബു നരേന്ദ്രൻറെ ശിക്ഷണത്തിൽ വളരെ ചെറുപ്പത്തിലേ ഗുരുകുലസമ്പ്രദായത്തിൽ സംഗീതം അഭ്യസിച്ച മുരുകദാസ് ചന്ദ്ര കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശിയാണ്.

ആർട് ഓഫ് ലിവിംഗ്‌ നേതൃത്വത്തിൽ കേരളം, കർണ്ണാടക ,തമിൾനാട് ,ശ്രീലങ്ക ,യു പി ,യു എ ഇ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നടന്ന മഹാസത്‌സംഗുകൾക്ക് ഈ അനുഗ്രഹീത ഗായകൻ ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.

‘പാദപൂജ’ , ‘ശരണം’ തുടങ്ങിയ പേരുകളിലും മറ്റുമായി സ്വന്തമായിരചനയും സംഗീതവും നൽകി ചിട്ടപ്പെടുത്തിയ നിരവധി സംഗീത ആൽബങ്ങൾ മുരുകദാസിന്റേതായി വിപണിയിൽ ഇന്ന് ലഭ്യമാണ് .
ആർട് ഓഫ് ലിവിംഗ് ഡിവൈൻ ഷോപ്പുകളിൽ മറ്റു സംഗീത ആൽബങ്ങൾക്കൊപ്പം മുരുഗദാസിൻറെ ഭജൻ സീഡികൾക്കും ആവശ്യക്കാരേറെ .

ആർട് ഓഫ് ലിവിംഗ് സംഗീത വിഭാഗം ദേശീയ ഡയറക്‌ടറും പ്രശസ്ഥ സംഗീതജ്ഞനുമായ ഡോ .മണികണ്ഠൻ മേനോൻ , ഗായിക ഗായത്രി അശോകൻ , സുധാരഞ്ജിത് തുടങ്ങിയ നിരവധി സംഗീത പ്രതിഭകൾക്കൊപ്പം ആർട് ഓഫ് ലിവിംഗ് ആനന്ദോത്സവങ്ങളിൽ വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചതും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ,പൊതുസദസ്സുകളിലും സംഗീത സദസ്സുകൾ നടത്താനും ഭാഗ്യമുണ്ടായത്‌ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹ മാണെന്നാണ് ഈ അനുഗ്രഹീത ഗായകൻറെ ഉറച്ച വിശ്വാസം.


ശ്രീശ്രീ ഗുരുദേവിന്റെ നിയന്ത്രണത്തിൽ ബാംഗ്ളൂർ ആശ്രമത്തിൽ പന്ത്രണ്ടായിരം മലയാളികൾപങ്കെടുത്തുകൊണ്ടുള്ള ജ്ഞാനപ്പാനമഹാസംഗത്തിൽ ജ്ഞാനപ്പാന സംഗീതാവിഷ്കാരം നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചതായറിയുന്നു .

ആർട് ഓഫ് ലിവിംഗ്‌ സംഗീത പരിപാടികൾക്കുപുറമെ കേരളത്തിലും മറ്റിടങ്ങളിലുമായി ആയിരക്കണക്കിന് ആളുകൾക്ക് ജീവനകലയെ അടുത്തറിയാനും അനുഭവിച്ചറിയാനും അവസരമൊരുക്കിയ മികച്ച ആർട് ഓഫ് ലിവിംഗ് അദ്ധ്യാപകൻ എന്ന നിലയിലും ഗുരുദേവ്
ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹാശിസ്സുകൾ ഇദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട് .മുരുകദാസ് 8547122635

shortlink

Related Articles

Post Your Comments

Related Articles


Back to top button