Latest NewsGulf

ആഭിചാരത്തിനായി വേലക്കാരി വീട്ടുടമയുടേയും മകളുടേയും മുടി ശേഖരിക്കുന്നതായി പരാതി

ദുബായ് : ആഭിചാര കര്‍മങ്ങള്‍ക്കായി വേലക്കാരി വീട്ടുടമയുടേയും മകളുടേയും മുടി ശേഖരിക്കുന്നതായി പരാതി. അറബ് വനിതയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

തനിക്കും കുടുംബത്തിനുമെതിരെ ആഭിചാര കര്‍മങ്ങളും കൂടോത്രവും ചെയ്യാനായി വീട്ടുജോലിക്കാരി തന്റെയും മകളുടെയും മുടിയും കീറിയ വസ്ത്രങ്ങളും ശേഖരിക്കുന്നുവെന്ന പരാതിയുമായി അറബ് വനിത ദുബായ് കോടതിയെ സമീപിപ്പിച്ചു.

തന്റെയും കുടുംബത്തിലുള്ളവരുടെയും ഫോട്ടോകളും ജോലിക്കാരി രഹസ്യമായി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇതു നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുകയാണ് ചെയ്യുന്നതെന്നും പെരുമാറ്റങ്ങളില്‍ സംശയമുണ്ടെന്നും തൊഴിലുടമയായ സ്വദേശി സ്ത്രീ പരാതിയില്‍ ആരോപിച്ചു. മാത്രമല്ല വിവിധ പണം ഏക്‌സ്‌ചേഞ്ച് ഏജന്‍സികള്‍ വഴി പണം കൈമാറുന്ന വിവരം ഇവര്‍ ഭര്‍ത്താവുമായി ഫോണിലൂടെ സംസാരിക്കുന്നതു താന്‍ കേട്ടതായി പരാതിക്കാരി പറയുന്നു.

അറബ് വനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ 8000 ദിര്‍ഹവും 9000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും 25,000 ദിര്‍ഹത്തിന്റെ വാച്ചും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ മോഷണക്കുറ്റം സമ്മതിച്ചെങ്കിലും ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണം നിഷേധിച്ചു. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഇതിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button