Specials

വാക്കുകളിൽ വിസ്‌മയം ഒളിപ്പിച്ച എഴുത്തുകാരൻ; അബ്‌ദുൽ കലാമിന്റെ സൃഷ്ടികൾ ഇവയൊക്കെ

'അഗ്നിച്ചിറകുകൾ' ഉൾപ്പെടെ അദ്ദേഹത്തിന്റേതായി നിരവധി കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്

ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. എ പി ജെ അബ്ദുൽ കലാം ശാസ്ത്രജ്ഞന്റെയും നയതന്ത്രജ്ഞന്റെയും രാജ്യത്തിന്റെ പ്രഥമപൗരന്റെയുമൊക്കെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുമ്പോഴും മികച്ച ഒരു എഴുത്തുകാരനും വായക്കാരനും ആയിരുന്നു. ‘അഗ്നിച്ചിറകുകൾ’ ഉൾപ്പെടെ അദ്ദേഹത്തിന്റേതായി നിരവധി കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്.

അജയ്യമായ ആത്മചൈതന്യം’ (Indomitable Spirit) എന്ന പുസ്തകം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണെന്നുള്ള ദാർശനികമായ അന്വേഷണമായിരുന്നു. സ്വപ്നത്തിൽ ഒരു മരുഭൂമിയിലേക്കു താൻ നയിക്കപ്പെടുന്നതും അവിടെ പൂർണചന്ദ്രന്റെ നിലാവെളിച്ചത്തിൽ പല കാലഘട്ടങ്ങളിൽ ജനിച്ച യുഗപുരുഷന്മാരുമായി സന്ധിക്കുന്നതും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് സംവദിക്കുന്നതുമെല്ലാം മനോഹരമായി അദ്ദേഹം ഈ പുസ്‌തകത്തിൽ വരച്ചുകാട്ടുന്നു.

2002 ലാണ് ജ്വലിക്കുന്ന മനസ്സുകൾ (Ignited MInds) എന്ന പുസ്‌തകം പുറത്തിറങ്ങിയത്. ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിൽ തന്റെ ജീവിതത്തിൽ പ്രകാശം ചൊരിഞ്ഞ വിളക്കുമാടങ്ങളെക്കുറിച്ച് അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ‘ഇന്ത്യ 2020’ എന്ന പുസ്തകം 2020 ൽ ലോകത്തെ ആദ്യ നാലു സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യയെ എങ്ങനെ എത്തിക്കാം എന്നതിനെ കുറിച്ചുള്ള മാർഗനിർദേശങ്ങളാണ്. ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. കലാമിനെക്കുറിച്ച് മാത്രം ആറോളം ജീവചരിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button