കോട്ടയം: മലയാള സിനിമയെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. 2017 ല്‍ നടന്ന സംഭവം മാധ്യമങ്ങളും കേരളത്തിലെ പൊതു സമൂഹവും ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മീ ടു ക്യാമ്പയിന്‍ ബോളിവുഡില്‍ തരംഗമായതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ എതിര്‍ത്ത് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ ആണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പീഡനം നേരിട്ട നടിയെ മലയാളത്തിലെ സിനിമാ സംഘടനകള്‍ തുണച്ചില്ല എന്നു തുറന്നു പറയുന്ന അഞ്ജലി ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കുന്നു.
മീ ടൂ ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും സ്ത്രീകളുടെ അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് മുംബൈ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അവര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നു. ‘ടേക്കിങ് എ സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടോടെ ബ്ലോഗില്‍ അഞ്ജലി മേനോന്‍ കുറിച്ച വാക്കുകള്‍-
മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍(സംഭവത്തിനു തൊട്ടുപിന്നാലെ) പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവര്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു. കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്.
Post Your Comments