ലണ്ടന്‍: ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സ്ത്രീകളുടെ തുറന്നു പറച്ചിലായ മി ടൂ കാമ്പയിനിനെ കളിയാക്കിക്കൊണ്ട് ഹിം ടൂ കാമ്പയിനും ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. സ്ത്രീകളെ പോലെ പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീയാണ് തന്റെ മകന്റെ ചിത്രത്തിനൊപ്പം ഹിം ടൂ കാമ്പയിനിന് തുടക്കമിട്ടത്.
പിന്നീടത് നിരവധി പേര് ഏറ്റു പിടിച്ചെങ്കിലും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യയിലും പലരും ഇതേ തരത്തിൽ പ്രതികരിച്ചിരുന്നു. മുകേഷിനെതിരെ ആരോപണമുയർന്നപ്പോൾ മേതിൽ ദേവിക ഹിം ടൂ എന്ന രീതിയിൽ പ്രതികരണം നടത്തിയിരുന്നു. മുകേഷിന് വരുന്ന പല മെസേജുകളും അത്തരത്തിൽ ഉള്ളതാണെന്ന് അവർ പറഞ്ഞിരുന്നു.
Post Your Comments