തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മാപ്പപേക്ഷയുമായി പ്രശസ്ത സിനിമാതാരം രംഗത്തെത്തിയിരിക്കുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ചാണ് ചലചിത്ര താരം കൊല്ലം തുളസി എത്തിയിരിക്കുന്നത്.
ഞാൻ പറഞ്ഞത് അതൊരു അബദ്ധപ്രയോഗമാണ്, പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന് എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി വ്യക്തമാക്കി.
കൂടാതെ ശ്രീധരന്‍പിള്ള കൂടിയുണ്ടായിരുന്ന വേദിയായതിനാല്‍ ബിജെപിക്കാരന് എന്ന നിലയിലാണ് ആ പരാമര്‍ശം പ്രചരിക്കപ്പെട്ടത്. ബിജെപിയുമായി തനിക്ക് യാതൊരുബന്ധവുമില്ല, എന്നാല്‍ അയ്യപ്പ സ്വാമി തന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കുമെന്നും കൊല്ലം തുളസി പറഞ്ഞു.
Post Your Comments