ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു എന്ന് ആഹ്വാനം ചെയ്തുകൊണ്ടിരുന്ന, ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം ഇനി മിനിസ്ക്രീനില്‍ സംപ്രേക്ഷണം ചെയ്തു. അധികാരം കൊണ്ട് മത്രമല്ല, അറിവുകൊണ്ടും ക്രിയാത്മകത കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടുമാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് കാണിച്ച് തന്ന അദ്ദേഹത്തെ ഓരോ ഇന്ത്യക്കാരനും സ്നേഹത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല.
അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഒരാഴ്ച മുമ്പ് നാഷണല്‍ ജിയോഗ്രഫി ചാനലിലാണ് മെഗാ ഐക്കണ്‍ സീരീസ് എന്ന പരിപാടിയുടെ ഭാഗമായി അദ്ദേത്തിന്റെ ജീവിതം സംപ്രേഷണം ചെയ്തത്.
കലാമിന്റെ ജീവിത ചരിത്രം, അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ കഥകള്‍ ,കലാമിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍, ലോകമറിയുന്ന ശാസത്രജ്ഞനിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച, ജീവിതത്തിലെ വീഴ്ചകള്‍, തോല്‍വികളെ അദ്ദേഹം നോക്കിക്കണ്ട രീതി, അവിടെ നിന്നും ഉയര്‍ന്നുവന്നത് എന്നിവയെല്ലാം മിനിസ്ക്രീനില്‍ വിഷയങ്ങളായി.
കലാമിനെ കൂടാതെ നടന് കമലഹാസന്, ദലൈലാമ, ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോലി, ഇന്ത്യയിലെ ആദ്യ വനിത ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി എന്നിവരാണ് പരമ്പരയിലെ മറ്റു പ്രമുഖര്‍. നടന് മാധവനാണ് അവതാരകന്. ഒക്ടോബര്‍ എട്ടിന് രാത്രി ഒമ്പത് മണിക്കായിരുന്നു കലാമിന്റെ ജീവിതത്തെ കുറിച്ചുള്ള എപ്പിസോഡിന്റെ സംപ്രേക്ഷണം.
Post Your Comments