NattuvarthaLatest News

രണ്ട് വയസുകാരിയുടെ അരയോളം ഭാഗം അലൂമിനിയം കലത്തില്‍ കുടുങ്ങി

കളിക്കുന്നതിനിടയില്‍ ആണ് തിരുപുറം തേജസ്ഭവനില്‍ വിനോദിന്റെ മകള്‍ ഇവാനിയ കലത്തിനുള്ളില്‍ കുടുങ്ങിയത്

പൂവാര്‍: അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കളിക്കുന്നതിനിടയില്‍ ആണ് തിരുപുറം തേജസ്ഭവനില്‍ വിനോദിന്റെ മകള്‍ ഇവാനിയ കലത്തിനുള്ളില്‍ കുടുങ്ങിയത്. കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവാനിയ അരയോളം ഭാഗം കലത്തില്‍ കുടുങ്ങിയിരിക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് പൂവാര്‍ ഫയര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിപിന്‍ലാലിന്റെ നേതൃത്വത്തില്‍ കുട്ടിയെ കലത്തില്‍ നിന്നു പുറത്തെടുത്തു.

shortlink

Post Your Comments


Back to top button