ഭോപ്പാല്‍: പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് ബുണ്ഡേല്‍ഖണ്ഡ് സ്വദേശിയായ മോട്ടിലാല്‍ പ്രജാപതി(50) ന് കിട്ടിയത് 1.5 കോടി രൂപ മൂല്യമുളള അപൂര്‍വ വജ്രം. പന്ന ഖനിയില്‍ പാട്ടത്തിനെടുത്ത 25 ചതുരശ്ര അടി സ്‌ഥലത്തിനിന്നുമാണ് പ്രജാപതിക്ക് അപൂർവ വജ്രം കിട്ടിയത്. “മൂന്ന് തലമുറകളായി ഞങ്ങള്‍ ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നു. എന്നാല്‍ ഇതുവരെ ഇത്തരത്തിലൊരു ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടില്ല.” – അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭൂമി പാട്ടത്തിനെടുത്താണു പന്നയില്‍ ഖനനം നടത്തുന്നത്. വജ്രം ലഭിച്ചാല്‍ ജില്ലാ ഭരണകൂടത്തിനു കൈമാറുകയാണു ചെയ്യുക. അതു ലേലം ചെയ്‌തു കിട്ടുന്ന തുക ഉടമയ്‌ക്കു ലഭിക്കും. 11 ശതമാനം നികുതിയായി ഈടാക്കിയശേഷമാകും പണം കൈമാറുക. 42.59 ക്യാരറ്റ് മൂല്യമുള്ള വജ്രമാണു മോട്ടിലാലിന് ലഭിച്ചത്. വിദഗ്‌ധരുടെ വിലയിരുത്തല്‍ പ്രകാരം ഒന്നരക്കോടി രൂപയാണ് ഇതിന്റെ മൂല്യം. വജ്രം നിലവില്‍ കലക്‌ടറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തമാസമാകും വജ്രം ലേലം ചെയ്യുക.
Post Your Comments