ജയ്പൂര്‍•രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനിരിക്കെ ബി.ജെ.പിയ്ക്ക് തലവേദന സൃഷ്ടിച്ച് വിമതര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തവര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങി.
ആദ്യത്തെ വസുന്ധര രാജേ സര്‍ക്കാരില്‍ 2003-2008 കാലയളവില്‍ സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന ഉഷ പുനിയയും മുന്‍ എം.എല്‍.എയായിരുന്ന പ്രതിഭ സിംഗുമാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.
ബി.ജെ.പിയുടെ നയത്തിലും ആശയത്തിലും പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പക്ഷേ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുകയാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല- ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാടന്‍ ലാല്‍ സൈനിയ്ക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.
ജാട്ട് നേതാക്കളെ പോലും അവഗണിക്കുകയാണെന്നും ജാട്ട് സമുദായാംഗമായ പുനിയ ആരോപിച്ചു. സമുദായത്തിന് നേരെയുള്ള അവഗണന കണ്ടുകൊണ്ട് പാര്‍ട്ടി അംഗമായി തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അവഗണനയാണ് പ്രതിഭ സിംഗും ഉന്നയിക്കുന്നത്. 2003-2008 കാലയളവില്‍ നവല്‍ഗഡില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയായിരുന്ന പ്രതിഭ സിംഗ് 2015 ലാണ് ബി.ജെ.പി അംഗമായത്.
പ്രതിഭ സിംഗ് രാജിക്കത്ത് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കും സംസ്ഥാന പ്രസിഡന്റിനും കൈമാറി.
എരാതെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ഘന്‍ശ്യാം തിവാരിയും മാനവേന്ദ്ര സിംഗും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു.
Post Your Comments