KeralaLatest News

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: പ്രതിക്കു പിഴശിക്ഷ : കേരളത്തില്‍ ആദ്യം

പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്‌ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്.

ഹര്‍ത്താലിന് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം നല്‍കിയ സംഭവത്തില്‍ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്. കാഷ്മീര്‍ കത്വ സ്വദേശിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയില്‍ കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹര്‍ത്താല്‍ നടന്നത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് 47 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

നിയമവിരുദ്ധമായ സംഘം ചേരല്‍ ഉള്‍പ്പെടെ 143, 147, 283, 149 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനെതിരേ വിധി വന്നത്. 46 പേര്‍ക്കെതിരേ വിചാരണ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button