മുംബൈ : ഓഹരി വിപണിയിൽ കനത്ത തിരിച്ചടി. സെന്‍സെക്‌സ് 759.74 പോയിന്റ് നഷ്ടത്തില്‍ 34001.15ലും നിഫ്റ്റി 225.40 പോയിന്റ് താഴ്ന്ന് 10,234.70ലും ക്ലോസ് ചെയ്തതു. യുഎസ്, യൂറോപ്പ് ഓഹരി വിപണികളിലെ ഇടിവാണ് ഏഷ്യന്‍ വിപണിയിലെയും ബിഎസ്‌സിയിലെയും പ്രത്യാഘാതങ്ങളുടെ കാരണം. ആഗോള വിപണികളിലെ വില്‍പന സമ്മര്‍ദം ആഭ്യന്തര സൂചികളെ ബാധിച്ചു. റെക്കോഡ് തകര്‍ച്ചയില്‍നിന്ന് രൂപ കരകയറിയെങ്കിലും വിപണിയില്‍ അത് പ്രതിഫലിച്ചില്ല.
മെറ്റല്‍, ഓട്ടോ മൊബൈല്‍, ഫാര്‍മ, ഐടി ഓഹരികളെയും തകര്‍ച്ച ബാധിച്ചു. എച്ച്പിസിഎല്‍, ഐഒസി, ബപിസിഎല്‍, ഗെയില്‍, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്ത്യബുള്‍ ഹൗസിങ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments