മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. സെന്‍സെക്സ് 1,000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.45 രൂപയിലെത്തി.
ഇന്ന് ക്രൂഡ് വില 1.7 ശതമാനവും ഇന്നലെ വ്യാപാരം 2.25 ശതമാനവും ഇടിഞ്ഞു. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് 74.20 എന്ന നിലയിലാണ് വിപണി അവസാനിപ്പിച്ചത്.
Post Your Comments