മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി അഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ‘ശ്രീകൃഷ്ണ കഥാമൃതം’ എന്ന പേരിലുള്ള തുള്ളല്‍ അവതരിപ്പിക്കുകയാണ് കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ദൃശ്യാ ഗോപിനാഥ്.
ശ്രീകൃഷ്ണന്റെ ജനനം മുതല്‍ ശ്രീകൃഷ്ണ ലീല, ഗോവര്‍ധന ചരിത്രം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ തുടര്‍ച്ചയായി ഇടവേളയില്ലാതെ അവതരിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. തൃശ്ശൂര്‍ സംഗീത നാടക അക്കാദമി റീജിയണല്‍ തീയേറ്ററില്‍ ഒക്ടോബര്‍ 13ന് വൈകിട്ട് നാലിന് അരങ്ങേറും.
Post Your Comments