മസ്കറ്റ് : ഒമാനിലെ സ്കൂൾ ക്ലാസ് മുറിയില്‍ തീപിടിത്തം. സൊഹാര്‍ മേഖലയിലെ അല്‍ അവൈനത്തിലെ സ്‌കൂളിലാണ് അപകടം. ഏഴ് വിദ്യാർഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി ഉടന്‍ അടിയന്തര ചികിത്സ ലഭ്യമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല. ക്ലാസ് മുറിയില്‍ നിറഞ്ഞ പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതെന്നും അവൈനത്ത് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചാണ് വിദ്യാർഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വ്യക്തമാക്കി.
Post Your Comments