Latest NewsIndia

പ്രമുഖ ന്യൂസ് പോര്‍ട്ടല്‍ ഉടമയുടെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി•രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ ‘ദി ക്വിന്റി’ന്റെ ഉടമയായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നാണ് പരിശോധനയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

quint

കേസിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്വിന്റിന് പുറമേ നെറ്റ്‌വര്‍ക്ക് 18 മാധ്യമ ശൃംഖലയുടെ സ്ഥാപകനാണ് രാഘവ് ബാല്‍. രാഘവ് ബാല്‍ ന്യൂസ് 18 ശൃംഖലയുടെ തലവനായിരിക്കെയാണ് മണികണ്‍ട്രോള്‍ ഡോട്ട് കോം , സിനിമ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ, ഫസ്റ്റ് പോസ്റ്റ്‌ ഡോട്ട് കോം എന്നിവ ആരംഭിച്ചത്. പിന്നീട് നെറ്റ്‌വര്‍ക്ക് 18 ശൃംഖല മുകേഷ് അംബാനി വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button