KeralaLatest News

സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടാകരുത്, സ്വയം വരുമാനമാര്‍ജജിച്ച്‌ ജീവിക്കാന്‍ ഓരോ സ്ത്രീയും പ്രപ്തരാകണം – കെ.കെ. ശൈലജടീച്ചര്‍

മറ്റ് സംസ്ഥാനങ്ങളെപ്പോലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനോട് കേരളീയര്‍ക്ക് താല്‍പര്യം കുറഞ്ഞിട്ടുണ്ട് എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്

തിരുവനന്തപുരം :   ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച്‌ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ . അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

മറ്റ് സംസ്ഥാനങ്ങളെപ്പോലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനോട് കേരളീയര്‍ക്ക് താല്‍പര്യം കുറഞ്ഞിട്ടുണ്ട് എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍ക്കുട്ടികളെക്കാള്‍ കുറയുന്നത് ഇവിടെ ഭ്രൂണഹത്യകള്‍ ഉള്ളതുകൊണ്ടല്ല, ജൈവികമായ കാരണങ്ങള്‍ കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍ക്കുട്ടികളെക്കാള്‍ കുറയുന്നത് ഇവിടെ ഭ്രൂണഹത്യകള്‍ ഉള്ളതുകൊണ്ടല്ല, ജൈവികമായ കാരണങ്ങള്‍ കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ആറു വയസ്സിനു മുകളിലുള്ള ആണ്‍-പെണ്‍ അനുപാതം നോക്കിയാല്‍ സ്ത്രീകളാണ് കൂടുതലെന്ന് കാണാം. സ്ത്രീപ്രാതിനിധ്യത്തില്‍ കേരളം മുമ്ബിലാണെങ്കിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകള്‍ സമീപകാലത്ത് ഏറിവരുന്നതായും ഇത് ചെറുക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രിയോടൊപ്പം മറ്റ് വിശിഷ്ട വ്യക്തികളും വേദി പങ്കിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button