തിരുവനന്തപുരം: ‘ആയുഷ്മാന്‍ ഭാരതി’ല്‍ കേരളവും പങ്കാളിയാകും. ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജീവിത നിലവാരം അനുസരിച്ച് പ്രത്യേക മാനദണ്ഡം സംസ്ഥാനം ആവശ്യപ്പെടും. കേരളം നടപ്പാക്കാനിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വേണ്ടെന്നുവെച്ചു. ആര്.എസ്.ബി.വൈ ഉള്‍പ്പെടെ കേന്ദ്ര പദ്ധതികള്‍ അടുത്ത മാര്‍ച്ചോടെ ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കും. സംസ്ഥാനം ഇനിയും മാറിനില്‍ക്കുന്നത് ഈ പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായം നഷ്ടപ്പെടുത്തും. അതിനാലാണ് സംസ്ഥാനം ഈ തീരുമാനം എടുത്തത്.
വിവാദങ്ങള്‍ക്ക് വിരാമമിട്ട് ആയുഷ്മാന്‍ ഭാരത് ദേശീയ ആരോഗ്യ സുരക്ഷാ ദൗത്യത്തില്‍ ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുമ്ബോള്‍ പ്രീമിയത്തിെന്റ 80 ശതമാനം ബാധ്യതയും സംസ്ഥാനം വഹിക്കേണ്ടിവരും. പ്രീമിയം തുകയില്‍ കേന്ദ്രവിഹിതം കൂട്ടുക, പദ്ധതിയുടെ നിയന്ത്രണം സംസ്ഥാനത്തിന് നല്‍കുക, ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേതില്‍നിന്ന് വ്യത്യസ്തമായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക.
Post Your Comments