അങ്ങനെ കേരളവര്‍മ പഴശിരാജ എന്ന ഹിസ്റ്റോറിക്കല്‍ ക്ലാസിക്കല്‍ ചിത്രത്തിന് ശേഷം മലയാളികള്‍ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് ക്ലാസിക്കല്‍ ചിത്രം കായംകുളം കൊച്ചുണ്ണി തീയറ്ററുകളിലെത്തി.
ഏകദേശം 45 കോടിയോളം രൂപ മുടക്കി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലന്‍ ഗോപാലനാണ്. 165 ദിവസമെടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്ര്യൂസിന്റെ സ്ഥിരം കൂട്ടുകെട്ടായ ഗോപിസുന്ദറിന്റെ സംഗീതവും ഒപ്പം ബോബി- സഞ്ജയ്യുടെ തിരക്കഥയും ചിത്രത്തെ അനുഗ്രഹീതമാക്കുന്നു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ അടിസ്ഥാനമാക്കി ഒരുക്കിയതാണ് സിനിമയുടെ തിരക്കഥ. കൊച്ചുണ്ണിയായുള്ള നിവിന്റെ പരിണാമവും ഇത്തിക്കരപ്പക്കിയായുള്ള മോഹൻലാലിന്റെ രംഗപ്രവേശനവും വെള്ളിത്തിരയില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഓരോ ഘട്ടത്തിലും പുറത്തുവന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചുണ്ണി തീയറ്ററുകളില്‍ എത്തുമ്പോള്‍ അത് പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നോ? കാണാം കൊച്ചുണ്ണിയുടെ വീഡിയോ റിവ്യൂ…
Post Your Comments