കൊച്ചി: റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനം വിപുലമായി കൊച്ചിയില്‍ ആഘോഷിച്ചു. സിനിമയ്ക്ക് മികച്ച വിജയം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ്, ബാലചന്ദ്രമേനോന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
സിനിമയ്ക്കായി നിവിന്‍ പോളി നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചുണ്ണിയായാണ് നിവിന്‍ എത്തിയത്. ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തിയത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നുവെന്നാണ് അവകാശപ്പെട്ടത്. ബോക്സോഫീസില്‍ നിന്നും ഗംഭീരനേട്ടമാണ് ചിത്രം സ്വന്തമാക്കിയത്.
Post Your Comments