KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞതിന്റെ കാരണം ഇതാണ്, തുറന്നുപറഞ്ഞ് കടകംപള്ളി

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നിലവിലെ സൗകര്യങ്ങള്‍ മതിയെന്ന് ദേവസ്വം പ്രസിഡന്റ് പദ്മകുമാര്‍ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ ഇത്രയും പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

ആരോടും ശബരിമലയില്‍ പോകണമെന്നോ പോകരുതെന്നോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാം. ഇവിടെ ആര് ജയിച്ചു ആരു തോറ്റു എന്നൊന്നുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ഉത്്സവകാലത്ത് സാധാരണ രീതിയില്‍ 5 ലക്ഷം സ്ത്രീകളാണ് ശബരിമലയില്‍ എത്തുന്നത്. അതിനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.

സന്നിധാനത്ത് ആവശ്യമുണ്ടെങ്കില്‍ മാത്രമെ വനിതാ പൊലീസിനെ നിയോഗിക്കുകയുള്ളു. ഇപ്പോള്‍ വിശ്വാസികളുടെ പേര് പറഞ്ഞ് സമരത്തെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. ഇതുകൊണ്ടാണ് നിലവിലുള്ള ക്രമീകരണങ്ങള്‍ മതിയെന്നും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button