പൂഞ്ച്: ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണ ഘട്ടില്‍ ബുധനാഴ്ച രാത്രിയുണ്ടായ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ഒരു സൈനികനു പരുക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. സുരക്ഷയുടെ ഭാഗമായി കുപ്വാരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ന് രാവിലെ കശ്മീരിലെ കുപ്വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കുപ്വാരയിലെ ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
Post Your Comments