ന്യൂഡല്‍ഹി: റക്കുമതി തീരുവകള്‍ ഈടാക്കി അമേരിക്കയും ചൈനയും പ്രത്യക്ഷ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളാകുന്നു. അതേസമയം
അമേരിക്കയുമായി വ്യാപാരയുദ്ധം രൂക്ഷമായതോടെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് ചൈന. വ്യാപാര രംഗത്ത് അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ നടപടികളിള്‍ക്കെതിരെ പ്രതികരിക്കണം. ഇതിനായി ഇന്ത്യയും ചൈനയും തമ്മില്‍ ആഴത്തിലുള്ള സഹകരണം വേണമെന്ന് ചൈനീസ് എംബസി വാക്താവ് പറഞ്ഞു.
ദേശീയ സുരക്ഷയുടെ പേരില്‍ അമേരിക്ക നടത്തുന്ന വ്യാപാര സംരക്ഷണവാദ നടപടികള്‍ ചൈനയുടെ സാമ്പത്തിക വികസനത്തെ ബാധിക്കും. ഇതോടൊപ്പം ഇന്ത്യയുടെ ബാഹ്യ അന്തരീക്ഷത്തേയും വളര്‍ന്നുവരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയേയും ഇത് ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസ്വര രാജ്യങ്ങളായ ഇന്ത്യയുടേയും ചൈനയുടേയും നവീകരണത്തിനുള്ള സുപ്രധാന ഘട്ടമാണിത്. ഇരുരാജ്യങ്ങള്‍ക്കും ആവശ്യം സുസ്ഥിരമായ ബാഹ്യ അന്തരീക്ഷമാണെന്ന്് ചൈനീസ് എംബസി വാക്താവ് ജി റോങ് പറഞ്ഞു.
Post Your Comments