തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വസതിയിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായത്.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ചു. ഇതേതുടര്‍ന്നു നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇവരെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. യുവമോര്‍ച്ചയ്ക്കു പിന്തുണയുമായി ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments