ന്യൂഡൽഹി : മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെയാണ് താൻ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത് സാഹ്നി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി താജ് ഹോട്ടലിന്‍ നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കോണ്‍ഫറന്‍സിനിടെ ദേവ്യാനി ജയിന്‍ എന്നയാളുടെ ബാഗില്‍ നിന്ന് 10,000 രൂപ മോഷണം പോകുകയായിരുന്നു. തുടർന്ന് ജയിൻ പൊലീസിൽ പരതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഗര്‍വീത് സഞ്ചരിച്ച ടാക്സി കാറും നമ്പറും പൊലീസ് കണ്ടെത്തുകയായിരുന്നു. ടാക്സി കാര്‍ ഡ്രൈവറുമായി ബന്ധപ്പെട്ട് ഏത് ഫോണ്‍നമ്പറില്‍ നിന്നാണ് താജിലേക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ കാർ ബുക്ക് ചെയ്ത ഫോൺ നമ്പർ സ്വിച്ച് ഒാഫായത് പൊലീസിനെ പ്രതിസന്ധിയിൽ ആഴ്ത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഗർവീതിന്റെ പുതിയ നമ്പർ കണ്ടെത്തുകയും ഇതിനെ പിന്തുടർന്ന പൊലീസ് വീട്ടില്‍ വെച്ച് ഗര്‍വീതിനെ പിടികൂടുകയായിരുന്നു. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കാമുകിയുടെ ചെലവ് താങ്ങാന്‍ പോലും കഴിയുന്നില്ലെന്നും അതു കൊണ്ടാണ് മോഷണം നടത്തിയതെന്നും ഗർവീത് പൊലീസിനോട് പറഞ്ഞു.
Post Your Comments