ചെന്നൈ: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയാണ് സുകു മേനോന്‍. തിലകന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച കളഭമഴയായിരുന്നു അവസാന ചിത്രം.
നമ്മുടെ നാട് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1975 ല്‍ തൃശൂര്‍ ആകാശവാണിയില്‍ നിന്നും രാജി വെച്ചാണ് സുകുമേനോന്‍ ചെന്നൈയെത്തിയത്. ഫുട്‌ബോള്‍ മത്സരങ്ങളുടേയും തൃശൂര്‍ പൂരത്തിന്റേയും ടെലിവിഷന്‍ കമന്റെറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം ചെന്നൈയില്‍ നടക്കും. സിദ്ധിഖ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘അച്ഛന്‍ തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു അദ്ദേഹം.
Post Your Comments